ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ നോക്കാം.
Image Courtesy: Freepik
വിറ്റാമിൻ സി, അയേൺ എന്നിവ അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
ഡ്രാഗൺ ഫ്രൂട്ടിൽ ഉള്ള പ്രീബയോട്ടിക്സ് നിങ്ങളുടെ കുടലിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ ബാലൻസ് മെച്ചപ്പെടുത്തുന്നു.
നാരുകളുടെ ഉറവിടമായ ഡ്രാഗൺ ഫ്രൂട്ട് ദഹന പ്രക്രിയ മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഏറെ നല്ലതാണ്.
ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ചർമ്മത്തിനും മുടിയ്ക്കും ഗുണം ചെയ്യും.
കാത്സ്യവും ഫോസ്ഫറസും ധാരാളം അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് പല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു.
ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് വിളർച്ച അകറ്റാൻ സഹായിക്കും.