07 February 2025
Sarika KP
മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽപ്പെടുന്നതാണ് ചക്ക. നാട്ടിൽ സുലഭമായി ലഭിക്കുന്ന ചക്കയുടെ സീസണാണ് വരാൻ പോകുന്നത്
Pic Credit: Getty Images
ആരോഗ്യകരമായ ഈ പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ചക്ക കഴിച്ചാൽ ഈ രോഗം നിയന്ത്രണവിധേയമാക്കാം.
ചക്കപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് ഇത് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നു
ഇരുമ്പിന്റെ അംശം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് ചക്ക. അതുകൊണ്ട് തന്നെ വിളർച്ച ഒഴിവാക്കാം
ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുവാൻ ചക്കയിലെ വിറ്റാമിൻ എ,സി എന്നിവ സഹായിക്കുന്നു
ചക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ A, ആന്റിഓക്സിഡന്റുകൾ എന്നിവ കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു
Next: നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ