പോഷകങ്ങളുടെ കലവറയാണ് ബദാം. ബദാം വെറുതേ കഴിക്കുന്നതിലും വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതാണ് നല്ലത്. രാത്രി വെള്ളത്തില്‍  ബദാം ഇട്ടുവെച്ച് രാവിലെ ഈ വെള്ളം കളഞ്ഞതിന് ശേഷം തൊലി കളഞ്ഞ ബദാം കഴിക്കുക. ഇതിന്റെ പ്രധാന ഗുണങ്ങൾ നോക്കാം.

 ബദാം

Image Courtesy: Freepik

ധാരാളം നാരുകൾ അടങ്ങിയ ബദാം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

ദഹനം മെച്ചപ്പെടുത്തുന്നു

ബദാം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

കൊളസ്‌ട്രോൾ കുറയ്ക്കുന്നു

ദിവസവും കുതിർത്ത ബദാം കഴിക്കുന്നത് ഊർജം നിലനിർത്താൻ സഹായിക്കും.

ഊർജം നിലനിർത്താൻ

വെള്ളത്തിൽ കുതിർത്ത ബദാം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യം

വിറ്റാമിൻ ഇ-യുടെ ഉറവിടമായ ബദാം ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്

ചർമ്മത്തിന്റെ ആരോഗ്യം

ബദാമിലുള്ള മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം വർധിപ്പിച്ച് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

നല്ല ഉറക്കത്തിന്

NEXT: ദിവസവും ഒരു വാഴപ്പഴം! അതിൻ്റെ ഗുണമൊന്ന്  വേറെതന്നെ