സ്‌ട്രോബെറി എല്ലാവര്‍ക്കും ഇഷ്ടമല്ലേ? അവ കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ഒട്ടനവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്.
സ്‌ട്രോബെറിയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാണാനുള്ള ഭംഗി പോലെ തന്നെയാണ് അതിന്റെ ഗുണങ്ങളും.
വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ സ്‌ട്രോബെറി കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നിങ്ങളെ സഹായിക്കും.
മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സ്‌ട്രോബെറി കേമന്‍ തന്നെ.
മാത്രമല്ല സ്‌ട്രോബെറിയില്‍ കലോറിയും കുറവാണ്. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഫോളിക് ആസിഡ് ലഭിക്കുന്നതായി ഗര്‍ഭിണികള്‍ക്ക് ഇവ കഴിക്കാം. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്.
മാത്രമല്ല സ്‌ട്രോബെറിക്ക് ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. അതിനാല്‍ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവും വര്‍ധിപ്പിക്കുന്നില്ല.
സ്‌ട്രോബെറിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കാനും നിങ്ങളെ സഹായിക്കുന്നുണ്ട്.