പശു നെയ്യ് കഴിക്കുന്നതു കൊണ്ടുള്ള  ഗുണങ്ങൾ

01 May 2025

Abdul Basith

Pic Credit: Freepik

പശു നെയ്യ് കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട്. അത്യാവശ്യം വേണ്ട ചില വൈറ്റമിനുകളും മിനറലുകളും പശു നെയ്യിൽ ഉണ്ട്.

പശു നെയ്യ്

വൈറ്റമിൻ എ, ഡി, ഇ, കെ എന്നിവ പശു നെയ്യിൽ ധാരാളമുണ്ട്. ഇവ രോഗപ്രതിരോധ ശേഷി, കാഴ്ച, എല്ലുകളുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തും.

വൈറ്റമിൻ

ദഹനാരോഗ്യത്തെ മെച്ചപ്പെടുത്താൻ പശു നെയ്യിന് സാധിക്കും. നല്ല ഗട്ട് ബാക്ടീരിയകളെ സപ്പോർട്ട് ചെയ്ത് ദഹനത്തെ മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്.

ദഹനം

സിഎൽഎ അടക്കമുള്ള ഹെൽത്തി ഫാറ്റുകളാണ് പശു നെയ്യിൽ ഉള്ളത്. ഇത് കൊളസ്ട്രോൾ ലെവൽ കുറച്ച് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനാവും.

ഹെൽത്തി ഫാറ്റ്

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും പശു നെയ്യിന് സാധിക്കും. അതിനാവശ്യമായ വൈറ്റമിനുകളും ആൻ്റിഓക്സിഡൻ്റുകളും ഇതിലുണ്ട്.

രോഗപ്രതിരോധ ശേഷി

മിതമായ നിലയിൽ പശു നെയ്യ് കഴിക്കുന്നത് ഭാരനിയന്ത്രണത്തിന് സഹായിക്കും. മെറ്റാബോളിസം വർധിപ്പിക്കാൻ പശു നെയ്യിന് സാധിക്കും.

ഭാരനിയന്ത്രണം

ആൻ്റിഓക്സിഡൻ്റുകളും ഹെൽത്തി ഫാറ്റുകളും ധാരാളമുള്ളതിനാൽ ചർമ്മാരോഗ്യത്തിനും പശു നെയ്യ് ഉപയോഗം വളരെ നല്ലതാണ്.

ചർമ്മാരോഗ്യം

പശു നെയ്യിലെ ആൻ്റി ഇൻഫ്ലേമറ്ററി പ്രോപ്പർട്ടികൾ സന്ധിവേദന കുറയ്ക്കും. സന്ധികളുടെ ആരോഗ്യത്തെയും വഴക്കത്തിനെയുമൊക്കെ ഇത് സഹായിക്കും. 

സന്ധിവേദന