തുളസി... ​ഗുണവും മണവും ഒരുപോലുള്ള അപൂർവ്വ സസ്യം

11 JULY 2024

Aswathy Balachandran 

നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലുമെല്ലാം ധാരാളമായി കാണുന്ന ഒരു ചെടിയാണ് തുളസി.

തുളസി

നമ്മുടെ നാട്ടുവൈദ്യത്തിലും വളരെയധികം പ്രാധാന്യമുള്ള സസ്യമാണ് തുളസി. നല്ല സുഗന്ധവും ധാരാളം ഔഷധ ഗുണവും ഇതിനുണ്ട്.

നാട്ടുവൈദ്യം

രണ്ടുതരത്തിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. കരിനീലത്തണ്ടും കരിഞ്ഞനീല കലര്‍ന്ന പച്ച ഇലകളുമുള്ള കൃഷ്ണതുളസിയും വെള്ളകലര്‍ന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള രാമതുളസിയും.

രണ്ടുതരം

ആന്റി ബാക്ടീരിയലായി ശാസ്ത്രലോകം പണ്ടേ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ആന്റി ഓക്‌സിഡന്റ്, ആന്റിഫംഗല്‍, ആന്റിസെപ്റ്റിക്, എന്നീ ഗുണങ്ങളും ഇതിനുണ്ട്.

ആന്റി ഓക്‌സിഡന്റ്

പ്രതിരോധശേഷിക്കായി ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം തുളസിയിലകള്‍ ഇട്ടുവച്ച് രാവിലെ വെറുംവയറ്റില്‍ കുടിക്കാം. ആ തുളസിയിലകള്‍ കടിച്ചു തിന്നുകയുമാകാം. 

പ്രതിരോധശേഷി

തുളസി രക്തം ശുദ്ധീകരിക്കും. അതുകൊണ്ടു തന്നെ ചര്‍മത്തിന് തിളക്കം നല്‍കാനും രക്തജന്യ രോഗങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

രക്തം ശുദ്ധീകരിക്കും