04 February 2025

SHIJI MK

പപ്പായ കുരു ആള് കേമനാണ്

Unsplash Images

പപ്പായ കുരു കഴിക്കുന്നത് കൊണ്ട് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

പപ്പായ കുരു

പപ്പായ കുരുവില്‍ ഫൈബറും പപ്പൈന്‍ എന്ന എന്‍സൈമും അടങ്ങിയതിനാല്‍ ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

ദഹനം

പപ്പായ കുരുവില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.അതിനാല്‍ പപ്പായ കുരു കഴിക്കാവുന്നതാണ്.

പ്രോട്ടീന്‍

ഒലീക് ആസിഡ്, മോണോ സാച്വറേറ്റഡ് ഫാറ്റി ആസിഡ് എന്നിവ പപ്പായ കുരുവില്‍ ഉള്ളതിനാല്‍ അത് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഹൃദയം

വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പപ്പായ കുരു രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് നല്ലതാണ്.

പ്രതിരോധശേഷി

പപ്പായ കുരുവില്‍ ഫൈബര്‍ ഉള്ളതിനാല്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.

ശരീരഭാരം

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ പപ്പായ കുരു ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

ചര്‍മ്മം

അങ്ങനെ കളയാനുള്ളതല്ല മാതളത്തിന്റെ തൊലി; ഗുണങ്ങളേറെ

NEXT