9 April 2025
TV9 MALAYALAM
Image Courtesy: FREEPIK
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി മുതൽ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു.
മഞ്ഞൾ പാൽ പതിവായി കുടിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാനും ആർത്രൈറ്റിസ്, വിട്ടുമാറാത്ത വേദന തുടങ്ങിയ അവസ്ഥകൾ മാറാനും ഗുണം ചെയ്യും.
മഞ്ഞളിലെ ആൻ്റി ബാക്ടീരിയൽ, ആൻ്റിവൈറൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ശരീരത്തെ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.
മഞ്ഞൾ കരളിൽ പിത്തരസം ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ദഹനക്കേട്, വയറു വീർക്കൽ, നെഞ്ചെരിച്ചിൽ എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.
സെറോടോണിൻ, മെലറ്റോണിൻ എന്നിവയുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന അമിനോ ആസിഡായ ട്രിപ്റ്റോഫാൻ പാലിൽ അടങ്ങിയിരിന്നു.
മഞ്ഞൾ പാൽ പതിവായി കുടിക്കുന്നത് തിളക്കമുള്ള നിറം നൽകുകയും മുഖക്കുരു, എക്സിമ, മറ്റ് ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു.
മഞ്ഞൾ പാൽ അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും തലച്ചോറിലെ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
മഞ്ഞൾ പാൽ കൊഴുപ്പ് മെറ്റബോളിസത്തെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും നിങ്ങളെ സഹായിക്കുന്നു.