ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് ബ്ലൂബെറി. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒരു പഴമാണിത്. ഇതിൽ ഫ്ലേവനോയ്ഡുകളും ആന്തോസയാനിനുകളും അടങ്ങിയിട്ടുണ്ട്. ബ്ലൂബെറി പതിവായി കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ നോക്കാം.

ഈന്തപ്പഴം

ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങൾ ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും തലച്ചോറിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പല മസ്തിഷ്‌ക രോഗങ്ങളും വരാനുള്ള സാധ്യത തടയുന്നു.

തലച്ചോറിന്റെ ആരോഗ്യം

ബ്ലൂബെറി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. അതിനാൽ പ്രമേഹ രോഗികൾക്കും ബ്ലൂബെറി കഴിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.

ഷുഗർ നിയന്ത്രിക്കുന്നു

ബ്ലൂബെറിയിൽ ഉള്ള ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് ചുളിവുകള്‍, പാടുകള്‍, വരണ്ട ചര്‍മ്മം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും പരിഹാരം നൽകുന്നു.

ചർമ്മത്തിന്റെ ആരോഗ്യം

കലോറി കുറവും ഫൈബർ കൂടുതലും അടങ്ങിയ ബ്ലൂബെറി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് അമിത വിശപ്പ് കുറയ്ക്കാനും, ധാരാളം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും, അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കാൻ

ബ്ലൂബെറി പതിവായി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് കുടലിലെ ആരോഗ്യകരമായ ബാക്‌ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു.

കുടലിന്റെ ആരോഗ്യം 

ബ്ലൂബെറി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ഇവ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറച്ച് നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കാനും മികച്ചതാണ്.

രക്തസമ്മർദ്ദം കുറയ്ക്കാൻ

ധാരാളം നാരുകൾ അടങ്ങിയ ബ്ലൂബെറി പതിവായി കഴിക്കുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങളെ അകറ്റാനും ദഹന പ്രക്രിയ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു