മുരിങ്ങക്കായ അത്ര മോശമല്ല കേട്ടോ. ഈ ആരോഗ്യഗുണങ്ങൾ നിങ്ങൾക്കറിയാമോ

02 JULY 2024

NEETHU VIJAYAN

നമുക്കറിയാത്ത പല ആരോ​ഗ്യ ​ഗുണങ്ങളും മുരിങ്ങക്കായിലുണ്ട്. രോഗപ്രതിരോധ ശേഷിയുൾപ്പെടെ വർദ്ധിപ്പിക്കുന്ന മുരിങ്ങക്കായ നിത്യവും കഴിച്ചാൽ വളരെ നല്ലതാണ്.

മുരിങ്ങക്കായ

Pic Credit: FREEPIK

വയറിന്റെ ആരോഗ്യത്തിന് ഏറെ മികച്ചതാണ് മുരിങ്ങക്കായ. ഫൈബർ ധാരാളമടങ്ങിയ മുരിങ്ങക്കായ നിത്യേന കഴിക്കുന്നത് മലബന്ധം തടയാൻ സഹായിക്കുന്നു.  

വയറിന്റെ ആരോഗ്യം

Pic Credit: FREEPIK

മുരിങ്ങക്കായ കഴിക്കുന്നത് ദഹനത്തിനും ഗുണം ചെയ്യും. നിയാസിൻ, റൈബോഫ്‌ളേവിൻ, വിറ്റാമിൻ ബി 12 എന്നിവ മുരിങ്ങക്കായയിൽ അടങ്ങിയിട്ടുണ്ട്.

വിറ്റാമിനുകൾ

Pic Credit: FREEPIK

ശ്വസനസംബന്ധമായ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് ശ്വാസകോശത്തിലെ വീക്കം പരിഹരിക്കാൻ മുരിങ്ങക്കായ കഴിക്കുന്നതിലൂടെ സാധിക്കും.

ശ്വാസകോശം

Pic Credit: FREEPIK

പ്രമേഹ രോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ദിവസേന മുരിങ്ങക്കായ ഉപയോഗിക്കാം.

പ്രമേഹ രോഗികൾക്ക്

Pic Credit: FREEPIK

മുരിങ്ങക്കായ ദിവസേന കഴിക്കുന്നത് പിത്താശയത്തിന്റെ പ്രവർത്തനങ്ങളെ മികച്ചതാക്കുന്നു. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാകുന്നു.

പഞ്ചസാരയുടെ അളവ്

Pic Credit: FREEPIK

വിറ്റാമിൻ സിയുടെ ഉറവിടണ് മുരിങ്ങക്കായ. മറ്റ് ആന്റീ ബാക്ടീരിയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ സി

Pic Credit: FREEPIK

നിത്യേന മുരിങ്ങക്കായ കഴിക്കുന്നവർക്ക് മികച്ച രോഗപ്രതിരോധശേഷി ഉണ്ടാകും.

രോഗപ്രതിരോധ ശേഷി

Pic Credit: FREEPIK

Next: പൈനാപ്പിൾ കഴിക്കാം പക്ഷേ... അധികമായാൽ നല്ലതല്ല