ഇന്ത്യൻ കറൻസി നോട്ടുകളിൽ ഒളിഞ്ഞിരിക്കുന്ന ചരിത്ര സ്മാരകങ്ങൾ ഏതെല്ലാം.

31 May 2024

TV9 MALAYALAM

ആർബിഐ പുറത്തിറക്കിയ ഇന്ത്യൻ കറൻസി നോട്ടുകളുടെ ഒരു പ്രധാന സവിശേഷതയാണ് മഹാത്മാഗാന്ധിയുടെ ചിത്രം.

മഹാത്മാഗാന്ധി

എന്നാൽ ഈ നോട്ടുകളുടെ മറുവശത്ത് പല പ്രമുഖ ചരിത്രസ്മാരകങ്ങളും ചിത്രീകരിച്ചിരിക്കുന്നു. ഏതെല്ലാമെന്ന് നമുക്കൊന്ന് നോക്കാം.

ചരിത്രസ്മാരകങ്ങൾ

ഒഡീഷയിലെ പുരി ജില്ലയിൽ പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച കൊണാർക്ക് സൂര്യക്ഷേത്രം 10 രൂപ നോട്ടിൽ കാണാം.

കൊണാർക്ക് ക്ഷേത്രം

എല്ലോറ ഗുഹകളാണ് 20 രൂപ നോട്ടിൽ കാണുന്നത്. മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലാണ് ഈ ഗുഹകൾ സ്ഥിതി ചെയ്യുന്നത്.

എല്ലോറ ഗുഹകൾ

50 രൂപയുടെ കറൻസി നോട്ടിൽ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ഹംപിയുടെ ശിലാ രഥം മുദ്രണം ചെയ്തിട്ടുണ്ട്.

ഹംപി ശിലാ രഥം

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ റാണി കി വാവ് 100 രൂപ കറൻസി നോട്ടിൻ്റെ പ്രത്യേകതയാണ്. ഗുജറാത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

റാണി കി വാവ്

സാഞ്ചി സ്തൂപമാണ് 200 രൂപ നോട്ടിൽ കാണുന്നത്. മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന ബുദ്ധമതത്തിൻ്റെ ചരിത്രപരമായ പൈതൃകമാണിത്.

സാഞ്ചി സ്തൂപം

500 രൂപ നോട്ടിൽ ഡൽഹിയിലെ ചെങ്കോട്ടയാണുള്ളത്. 

ചെങ്കോട്ട

'മംഗൾയാൻ' എന്നറിയപ്പെടുന്ന മാർസ് ഓർബിറ്റർ മിഷനാണ് 2000 രൂപ നോട്ടിൽ കാണപ്പെടുന്നത്. 

മംഗൾയാൻ

ലോകത്തിലെ ഏറ്റവും അപകടകാരികളായ പ്രാണികൾ ഏതെല്ലാം.