29 October 2026
AMAL KV
Photo Credit: Vida Website
ഹീറോ മോട്ടോ കോർപ്പിന്റെ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡ് ആണ് വിഡ.
വിഡയുടെ ലൈനപ്പിൽ വരുന്ന ഫാമിലി സെഗ്മെന്റ് സ്കൂട്ടറാണ് VX2 Go 3.4.
ബാറ്ററി ഫുൾ ചാർജ് ചെയ്താൽ 146 KM - IDC റേഞ്ച് ആണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.
വാഹനത്തിന്റെ ഡൽഹി എക്സ് ഷോറൂം വില ആരംഭിക്കുന്നത് 95000 രൂപ മുതലാണ്.
ഈ ഇ.വി സ്കൂട്ടറിന്റെ പരമാവധി വേഗത 70 കിലോ മീറ്റർ പെർ അവറാണ് (kmph).
3.4 കിലോ വാട്ട് ശേഷി വരുന്ന റിമൂവബിൾ ടൈപ്പ് ബാറ്ററിയാണ് സ്കൂട്ടറിൽ നൽകിയിരിക്കുന്നത്.
നോർമൽ AC കറണ്ടിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 3.33 മണിക്കൂറാണ് ആവശ്യമായി വരുന്നത്.
3.4 kWh, 3.1 kWh, 2.2 kWh എന്നിങ്ങനെ മൂന്ന് വേരിയന്റുകൾ VX2 Go ഇ.വി സ്കൂട്ടറിനുണ്ട്.