22 October 2026
AMAL KV
Photo Credit HERO Website
ഹീറോ മോട്ടോ കോർപ്പ് തങ്ങളുടെ പുതിയ മോഡൽ എക്സ്ട്രീമിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.
പുതുക്കിയ 2026 എക്സ്ട്രീം 160R 4V (Xtreme 160R 4V) മോഡലിനെയാണ് കമ്പനി വിപണയിൽ എത്തിച്ചിരിക്കുന്നത്.
സ്റ്റാൻഡേർഡ്, പ്രോ, കാർബൺ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് വാഹനം വരുന്നത്.
സ്റ്റാൻഡേർഡ് വേരിയന്റിന് 1.27 ലക്ഷം രൂപ മുതലാണ് പുതിയ മോഡലിന്റെ എക്സ് ഷോറും വില ആരംഭിക്കുന്നത്.
ഏറ്റവും ഉയർന്ന വകഭേദമായ കാർബണിന് 1.41 ലക്ഷം രൂപയാണ് എക്സ്- ഷോറൂം വില.
പുതിയ മോഡലിൽ പ്രധാനമായും വന്നിരിക്കുന്ന മാറ്റം സ്റ്റൈലിംഗിന്റെ കാര്യത്തിലാണ്.
കൂടുതൽ ഷാർപ്പായ രൂപകൽപ്പന ശൈലിയാണ് വാഹനത്തിന് കമ്പനി കൊടുത്തിരിക്കുന്നത്.
സ്റ്റാൻഡേർഡ് വേരിയന്റ് ഫയർസ്റ്റോം റെഡ് , പേൾ ബ്ലാക്ക് നിറങ്ങളിലും പ്രോ വകഭേദം പ്രോ റെഡ്, പ്രോ ബ്ലാക്ക് നിറങ്ങളിലും സ്വന്തമാക്കാം.