11 February 2025

SHIJI MK

നായകളെ കുളിപ്പിക്കാറുണ്ടോ നിങ്ങള്‍?

Freepik Images

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാ വീട്ടിലും നായയോ പൂച്ചയോ ഉണ്ട്. വീട്ടിലെ ഒരംഗത്തെ പോലെയാണ് അവരെയും കാണുന്നത്.

നായകള്‍

വീട്ടിനുള്ളില്‍ വളര്‍ത്തുന്നത് കൊണ്ട് തന്നെ നായകളെ കുളിപ്പിച്ച്, പല്ലുതേപ്പിച്ച്, നഖം വെട്ടിയുമെല്ലാം ഗ്രൂമിങ് നടത്തണം.

ഗ്രൂമിങ്

എന്നാല്‍ എല്ലാ നായകളിലും ഇത് ചെയ്യാന്‍ സാധിക്കില്ല. ചര്‍മ രോഗങ്ങളുള്ള നായകളെ ഡോക്ടറെ കാണിച്ച് അവയ്ക്ക് അനുയോജ്യമായ ഷാംപൂകള്‍ മാത്രം ഉപയോഗിക്കുക.

ഷാംപൂ

രണ്ട് മാസം വരെ പ്രായമുള്ള കുട്ടികളെ കുളിപ്പിക്കേണ്ടതില്ല. അവയുടെ ശരീരത്തില്‍ അഴുക്കുണ്ടെങ്കില്‍ വൈപ്‌സ് ഉപയോഗിച്ചോ തുണി കൊണ്ടോ തുടയ്ക്കാം.

കുളിപ്പിക്കേണ്ട

രണ്ട് മാസം പ്രായമായ നായകുട്ടിയെ 15-20 ദിവസത്തിനിടയ്ക്ക് കുളിപ്പിക്കാവുന്നതാണ്. രാവിലെ ചെറുചൂടുവെള്ളത്തില്‍ ഷാംപൂ ഉപയോഗിച്ച് കുളിപ്പിക്കുന്നതാണ് നല്ലത്.

കുളിപ്പിക്കാം

മാത്രമല്ല, നായക്കുട്ടികളുടെ തലയില്‍ വെള്ളമൊഴിച്ച് കുളിപ്പിക്കുന്നത് നല്ലതല്ല.

ഒഴിവാക്കാം

കുളിപ്പിച്ചതിന് ശേഷം തുണി ഉപയോഗിച്ച് ശരീരത്തിലെ ഈര്‍പ്പം തുടച്ച് കളയുക.

തുടയ്ക്കണം

സണ്‍സ്‌ക്രീന്‍ വാങ്ങുമ്പോള്‍  ഇവ ശ്രദ്ധിച്ചോളൂ

NEXT