12 FEBRUARY 2025
NEETHU VIJAYAN
മൈഗ്രേൻ പലരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്. തലവേദനയ്ക്ക് പുറമേ പല ലക്ഷണങ്ങളും മൈഗ്രേൻ ഉള്ളവരിൽ കാണാറുണ്ട്.
Image Credit: Freepik
വെളിച്ചം, വലിയ ശബ്ദങ്ങൾ, വെയിൽ കൊള്ളുന്നത്, ചൂട്, നിർജലീകരണം, കഫൈൻ എന്നിങ്ങനെ മൈഗ്രേനിന് കാരണമാകുന്ന പലതുണ്ട്.
മൈഗ്രേൻ മൂലമുണ്ടാകുന്ന തലവേദന മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഉണ്ട്.
ഇഞ്ചി തലവേദനയ്ക്ക് ആശ്വാസം നൽകും. മൈഗ്രേൻ അനുഭവപ്പെടുമ്പോൾ ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്.
തലവേദന മാറാൻ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. ഇതിനായി ഒരു ഗ്ലാസ് ചൂടുവെളളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞ് കുടിക്കുക.
മൊബൈൽ ഫോൺ, കംപ്യൂട്ടർ തുടങ്ങിയവയുടെ അമിതോപയോഗം തലവേദനയ്ക്ക് കാരണമാകാം. ഇവയുടെ ഉപയോഗം കുറയ്ക്കാം.
Next: കശുവണ്ടി വ്യാജനാണോ എന്ന് എങ്ങനെ അറിയാം?