04 March 2025
SHIJI MK
Freepik Images
ദേ ഇത് തണ്ണിമത്തന്‍ സീസണാണ്. വളരെ കുറഞ്ഞ ചെലവില്‍ തണ്ണിമത്തന്‍ വാങ്ങിക്കാന്‍ കഴിയുന്നതാണ്.
വൈറ്റമിനുകളും ഫൈബറും പൊട്ടാസ്യവും എല്ലാം ധാരാളം തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ജലാംശവും വളരെ കൂടുതലാണ്.
ജലാംശം അടങ്ങിയതിനാല്‍ തന്നെ നമ്മുടെ ശരീരത്തിലെ നിര്‍ജലീകരണം തടയാനും തണ്ണിമത്തന്‍ സഹായിക്കും.
എന്നാല്‍ വിപണിയിലെത്തുന്ന തണ്ണിമത്തനുകളില്‍ പലതിലും മായം ചേര്‍ത്തിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇവ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
തണ്ണിമത്തന് വാങ്ങിക്കുമ്പോള്‍ കടക്കാരനോട് ഒരു ചെറിയ കഷ്ടണം മുറിച്ച് നല്‍കാനായി ആവശ്യപ്പെടുക. എന്നിട്ട് ഒരു ടിഷ്യൂ പേപ്പറോ പഞ്ഞി കൊണ്ട് തണ്ണിമത്തന്റെ ഉള്‍ഭാഗത്ത് ഉരച്ചുനോക്കാം.
ഉരച്ചുനോക്കുമ്പോള്‍ പേപ്പറില്‍ നിറം മാറ്റം സംഭവിക്കുകയാണെങ്കില്‍ അതില്‍ മായം ചേര്‍ത്തിട്ടുണ്ട്.
തണ്ണിമത്തന് വെളുത്ത നിറവും അവിടെയും ഇവിടെയും മഞ്ഞ നിറവും ഉണ്ടെങ്കില്‍ അതില്‍ മായം ചേര്‍ത്തിട്ടുണ്ടാകാം.
കൂടാതെ തണ്ണിമത്തന്‍ വേഗത്തില്‍ പഴുക്കുന്നതിനായി കാര്‍ബൈഡ് കുത്തിവെക്കുന്നു. തണ്ണിമത്തന്റെ മുകള്‍ ഭാഗത്തായി മഞ്ഞനിറം ഉണ്ടെങ്കില്‍ ഉപ്പുവെള്ളത്തില്‍ കഴുകിയതിന് ശേഷം കഴിക്കുന്നതാണ് നല്ലത്.
തണ്ണിമത്തന് ദ്വാരങ്ങളുണ്ടെങ്കില്‍ അതൊരിക്കലും വാങ്ങിക്കരുത്. മായം ചേര്‍ക്കാന്‍ സിറിഞ്ചുകള്‍ കുത്തിവെച്ചതാകാം.
മായം ചേര്‍ത്ത തണ്ണിമത്തന്റെ ഉള്‍ഭാഗത്ത് കൂടുതല്‍ വിള്ളലുകളുണ്ടാകും.
പതിവായി ബിസ്‌ക്കറ്റ് കഴിക്കുന്ന ശീലമുണ്ടോ?