13 February 2025
SHIJI MK
Freepik Images
പേരയ്ക്ക ധാതുക്കളുടെ കലവറ ആണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ധാതുസമ്പത്തിന്റെ കലവറ എന്നാണ് പേരയ്ക്കയെ വിളിക്കുന്നത്.
വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ പേരയ്ക്ക രണ്ട് നിറങ്ങളിലാണ് ലഭ്യമായിട്ടുള്ളത്. ഇവ തമ്മിലുള്ള വ്യത്യാസമെന്താണെന്ന് അറിയാമോ?
പേരയ്ക്ക വാങ്ങിക്കുന്നതിന് മുമ്പ് തന്നെ അതിന്റെ ഉള്‍ഭാഗത്തുള്ള നിറം മനസിലാക്കാന്‍ സാധിക്കും.
ലൈക്കോപീന്‍ എന്ന പിഗ്മെന്റില്‍ നിന്നാണ് പേരയ്ക്കയ്ക്ക് ചുവപ്പ് നിറം ലഭിക്കുന്നത്. പേരയ്ക്കയുടെ തൊലിയിലും പള്‍പ്പിലുമെല്ലാം കാണപ്പെടുന്ന പ്രകൃതിദത്ത ചായമാണ് ലൈക്കോപീന്‍.
ലൈക്കോപീന്‍ എന്ന പിഗ്മെന്റ് ഇല്ലാത്തതിനാലാണ് ഇവയ്ക്ക് വെളുത്ത നിറം ലഭിക്കുന്നത്. ഇവയ്ക്ക് ചുവന്ന പേരയ്ക്കയേക്കാള്‍ മധുരം കുറവായിരിക്കും.
ചുവന്ന പേരയ്ക്കയില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ചര്‍മത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
വെളുത്ത പേരയ്ക്കയില്‍ വൈറ്റമിന്‍ സിയും നാരുകളും അടങ്ങിയതിനാല്‍ ദഹനവും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നു.
ചുവന്ന പേരയ്ക്കയാണെങ്കില്‍ അല്‍പം മൃദുവായിരിക്കും. വേളുത്ത പേരയ്ക്കയ്ക്ക് കട്ടികൂടുതലാണ്. മാത്രമല്ല ചുവന്ന പേരയ്ക്കയ്ക്ക് മുകളില്‍ ഇളം മഞ്ഞ നിറമുണ്ടാകുകയും ഭാരം കുറവുമായിരിക്കും.
ഗര്‍ഭിണികള്‍ക്ക് ബ്ലൂബെറി കഴിക്കാമോ?