​ഗർഭിണികൾക്ക് ബ്ലൂബെറി കഴിക്കാമോ? ഇവ ശ്രദ്ധിക്കൂ

12 FEBRUARY 2025

NEETHU VIJAYAN

ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ​ഗർഭകാലം. അതിനാൽ ഗർഭിണികൾക്ക് ബ്ലൂബെറി കഴിക്കാമോ എന്നത് പരിശോധിക്കാം.

ഗർഭകാലം

Image Credit: Freepik

ഗർഭകാലത്ത് കഴിക്കേണ്ട ഒരു ഫലമാണ് ബ്ലൂബെറി. എന്തെന്നാൽ ബ്ലൂബെറിയിൽ കലോറിയും കൊഴുപ്പും നല്ല രീതിയിൽ കുറവാണ്.

ബ്ലൂബെറി

വൈറ്റമിൻ സി ബ്ലൂബെറിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രതിരോധശേഷി വർധിപ്പിക്കാൻ ഇത് സഹായിക്കും.

വൈറ്റമിൻ സി

ബ്ലൂബെറിയിൽ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ പതിവായി കഴിക്കുന്നത് ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കും.

ഓക്‌സിഡേറ്റീവ് സ്ട്രെസ്

ബ്ലൂബെറിയിൽ ഫോളേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് വളരെയധികം ​ഗുണം ചെയ്യും.

ഫോളേറ്റ്

ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസ് ഗർഭപിണ്ഡത്തിലെ എല്ലുകളുടെ വികാസത്തിന് വളരെ നല്ലതാണ്.   

പോളിഫെനോൾസ്

Next: ഇരുമ്പ് കൂട്ടാം ഞൊടിയിടയിൽ! പാലക് ചീര ജ്യൂസ് കുടിക്കൂ