14 MARCH 2025
NEETHU VIJAYAN
നിറങ്ങളുടെ ഉത്സവമായാണ് ഹോളിയെ കാണുന്നത്. കുട്ടികളും മുതിർന്നവരും ഒരുപോലെ നിറങ്ങൾ വാരിവിതറി ഹോളി ആഘോഷിക്കുന്നു.
Image Credit: PTI
ഹോളി ദിവസം പ്രിയപ്പെട്ടവരോടൊപ്പം ഒത്തുചേർന്ന് പരസ്പരം നിറങ്ങൾ വാരി വിതറിയും മധുരം പകർന്നും ആഘോഷിക്കുന്നു.
നിറങ്ങൾ വാരി വിതറുമ്പോൾ കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിക്കണം. നിറങ്ങൾ കണ്ണുകളിൽ ചൊറിച്ചിൽ, അസ്വസ്ഥത എന്നിവയ്ക്ക് കാരണമായേക്കാം.
നിറങ്ങൾ കണ്ണിൽ വീണാൽ കെെ കൊണ്ട് തിരുമ്മരുത്. തിരുമ്മുമ്പോൾ പൊടികൾ കണ്ണുകളിൽ കൂടുതൽ ആഴത്തിലേക്ക് പോകാം.
കണ്ണുകൾക്ക് ചുറ്റും എണ്ണ പുരട്ടിയാൽ നിറങ്ങൾ വേഗത്തിൽ നീക്കാം. മാത്രമല്ല കണ്ണുകളെ സംരക്ഷിക്കാനും അത് നല്ലതാണ്.
പൊടി നീക്കം ചെയ്യാൻ ശുദ്ധവും ഇളം ചൂടുള്ളതുമായ വെള്ളത്തിൽ കണ്ണുകൾ നന്നായി കഴുകുക എന്നതാണ്.
Next: ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!