05 March 2025
SHIJI MK
Freepik/Unsplash Images
ഇത് ചക്കയുടെ സീസണ്‍ ആണ്. എല്ലാ വീടുകളിലും സുലഭമായി ചക്കയുണ്ടാകുന്ന സമയം.
ചക്കയില്‍ ധാരാളം പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
ചക്കയുടെ കുരുവും കഴിക്കുന്നവരാണ് നമ്മള്‍. കറികളോടൊപ്പം ചേര്‍ത്തും തീയിലിട്ട് ചുട്ടെടുത്തുമെല്ലാം ചക്കക്കുരു കഴിക്കാം.
ചക്കക്കുരുവില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ദഹനം മെച്ചപ്പെടുത്താനും വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ചക്കക്കുരുവിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ചക്കക്കുരുവില്‍ ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് മുഖ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വളരെ മികച്ചതാണ്.
സണ്‍ ടാന്‍, ചര്‍മത്തിലെ ചുളിവുകള്‍, വാര്‍ധക്യ ലക്ഷണങ്ങള്‍ എന്നിവ അകറ്റാന്‍ ചക്കക്കുരു സഹായിക്കും.
കൂടാതെ മുഖക്കുരു മുഖത്തിന്റെ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയും ചക്കക്കുരു അകറ്റുന്നതാണ്.
നിങ്ങള്‍ വാങ്ങിയ തണ്ണിമത്തനില്‍ മായം ചേര്‍ത്തിട്ടുണ്ടോ?