19 September 2026

AMAL KV

ഹ്യുണ്ടായിയുടെ പുത്തൻ എസ്.യു.വി വിപണയിലേക്ക് 

Photo Credit: Hyundai  Website

മത്സരം കടുത്ത് വരുന്ന കോംപാക്ട്  എസ്. യു. വി സെഗ്മെന്റിൽ  പുതിയൊരു താരോദയം കൂടി.

കോംപാക്ട് എസ്.യു.വി 

ഹ്യുണ്ടായി ആണ് പുതിയ കോംപാക്ട് എസ്. യു. വി മോഡലുമായി വിപണിയിലേക്ക് എത്തുന്നത്.

ഹ്യുണ്ടായി

ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന പുതിയ എസ്‌. യു. വിക്ക് ബയോൺ എന്നാണ് പേര് നൽകിയിരിക്കുന്നത്.

ബയോൺ

നിലവിൽ വിപണിയിലുള്ള വെന്യുവിനും ക്രെറ്റയ്ക്കും ഇടയിലാകും പുതിയ ബയോണിന്റെ സ്ഥാനം വരിക.

സ്ഥാനം

ഹ്യുണ്ടായിയുടെ തനതായ ഡിസൈൻ പാരമ്പര്യത്തിൽ എത്തുന്ന ഈ വാഹനം ഇന്ത്യൻ ജനതയെ ആകർഷിക്കുമെന്നാണ്  കമ്പനിയുടെ പ്രതീക്ഷ.

ഡിസൈൻ

പെട്രോൾ, സിഎൻജി എൻജിൻ ഓപ്ഷനുകളിൽ  ബയോൺ ലഭ്യമാകും എന്നാണ് നിലവിലെ സൂചന.

പവർട്രെയിൻ

പരമ്പരാ​ഗതമായി എസ്.യു.വി ബോക്സി രൂപത്തിന് വിഭിന്നമായി ക്രോസ്ഓവർ ശൈലിയിലുള്ള ഡിസൈനാകും വാഹനത്തിന്.

ക്രോസ്ഓവർ

നിലവിൽ ക്രെറ്റയിൽ ഉപയോ​ഗിക്കുന്ന 1.5 ലിറ്റർ നാചുറലി ആസ്പിരേറ്റഡ് പ്രെട്രോൾ എൻജിനാണ് ബയോണിൽ ഉൾപ്പെടുത്തുക എന്നാണ് റിപ്പോർട്ട്. 

എൻജിൻ