06 JUNE  2024

TV9 MALAYALAM

; നിസ്സാരമല്ല പൂമ്പൊടിയുടെ പവർ

പ്രകൃതിയിലെ ഏറ്റവും കാഠിന്യമേറിയ വസ്തുക്കളിലൊന്നാണ് പൂമ്പൊടി എന്നു പറഞ്ഞാൽ എത്രപേർ വിശ്വസിക്കും.

കാഠിന്യമേറിയത്

മണ്ണിനടിയില്‍ നിന്നും പാറകള്‍ക്കിടയില്‍നിന്നും കണ്ടെത്തുന്ന  പൂമ്പൊടിയുടെ എണ്ണം അല്ലെങ്കില്‍ അളവ് എത്രമാത്രമുണ്ടെന്നതും അവയുടെ ആകൃതിയുമെല്ലാമാണ് ​ഗവേഷകരെ കാല​ഗണനയ്ക്ക് സഹായിക്കുന്നത്. 

എണ്ണവും ആകൃതിയും

പോളന്‍ ഡേറ്റിങ് എന്ന ആധുനിക സങ്കേതം ഉപയോഗിച്ചാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍ പലപ്പോഴും കാലത്തെ ഗണിക്കാറ്. കേവലം മൃദുവായ ഒരു നിസ്സാരനെന്നു വിളിക്കുന്ന പൂമ്പൊടി നൂറ്റാണ്ടുകള്‍ക്കിപ്പുറവും മരിക്കാതെ മണ്ണില്‍ കിടക്കുന്നു എന്നത് ഒരു ശാസ്ത്ര സത്യമാണ്.

കാല​ഗണന

1104, 1362, 1510 വര്‍ഷങ്ങളിലുണ്ടായ ഐസ്ലാന്‍ഡിക് അഗ്‌നിപര്‍വ്വത സ്ഫോടനങ്ങള്‍ക്ക് ശേഷം വന്ന തലമുറയ്ക്ക് ആ സംഭവത്തിന് മുമ്പുള്ള കാലത്തെപ്പറ്റി പറഞ്ഞുകൊടുത്തത് ഇതേ പൂമ്പൊടി തന്നെയാണ്.

പ്ലേഗിന്റെ തുടര്‍ച്ചയായി ആഫ്രോ - യൂറേഷ്യയില്‍ 1346 മുതല്‍ 1353 വരെയുള്ള കാലത്തുണ്ടായ കറുത്ത മരണങ്ങള്‍ക്ക് ശേഷം കാര്‍ഷിക രംഗത്തെ മാറ്റത്തെപ്പറ്റി അറിയാന്‍ കഴിഞ്ഞതും പൂമ്പൊടിയുടെ പഠനത്തിലൂടെയാണ്.

പ്രമേഹം ഒളിഞ്ഞിരിപ്പുണ്ടോ എന്നറിയാം… ലക്ഷണങ്ങൾ ഇവ