വെള്ളം കുടിക്കാൻ മടിയുള്ളവർക്ക് ഇതാ എളുപ്പ വഴികൾ.

11 JUNE 2024

TV9 MALAYALAM

ആരോഗ്യമുള്ള ശരീരത്തിന് ദിവസവും ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. തിരക്കിലായതിനാൽ അല്ലെങ്കിൽ ആവശ്യത്തിന് ദാഹം തോന്നാത്തതിനാൽ പലരും വെള്ളം കുടിക്കാറില്ല.

ആരോഗ്യമുള്ള                ശരീരം

നിങ്ങൾ പോകുന്നിടത്തെല്ലാം ഒരു വാട്ടർ ബോട്ടിൽ കരുതുക. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക.

വാട്ടർ ബോട്ടിൽ         കരുതുക

നിങ്ങൾ ജോലിയിലോ മീറ്റിംഗുകളിലോ വളരെയധികം തിരക്കിലാണെങ്കിൽ. വെള്ളം കുടിക്കുന്നതിന് ഫോണിൽ ഒരു റിമൈൻഡർ വയ്ക്കാവുന്നതാണ്.

റിമൈൻഡറുകൾ

ദാഹിക്കുമ്പോൾ സോഡ, മറ്റ് മധുര പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. ഇതിലൂടെ നിങ്ങൾക്ക് ധാരാളം വെള്ളം കുടിക്കാൻ സാധിക്കും.

മറ്റ് പാനീയങ്ങൾ

തണ്ണിമത്തൻ, പൈനാപ്പിൾ തുടങ്ങിയ ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുക.

ഭക്ഷണം

നിങ്ങളുടെ ഇഷ്ട്ടത്തിന് അനുസരിച്ച് വെള്ളത്തിൽ പുതിനയില, ഓറഞ്ച്, കുക്കുമ്പർ കഷ്ണങ്ങൾ എന്നിവ ചേർത്ത് രുചികരമായി കുടിക്കാം.

രുചി

ലിച്ചി സീസൺ ഇതാ വരുന്നു! ലിച്ചി നിങ്ങളുടെ ആരോഗ്യത്തിന് എങ്ങനെ ​ഗുണം ചെയ്യുന്നു.