13 February 2025
TV9 MALAYALAM
വാസ്തു ശാസ്ത്രപ്രകാരം വീട് നിർമാണത്തിൽ ഏറ്റവും ശ്രദ്ധയോട് കാണുന്ന സ്ഥലമാണ് കന്നിമൂല.
Pic Credit: Getty/Pexels
വീട് വെക്കുന്ന ഭൂമിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗമാണ് കന്നിമൂല.
ഭൂമിയുടെ ഏഴ് ദിക്കുകളുടെ അധിപൻ ദേവന്‍മാരാണ്. എന്നാൽ കന്നിമൂലയുടെ അധിപൻ അസുരനാണ്.
ആ കന്നിമൂലയിൽ നിർമിക്കാൻ പാടുള്ളതിൽ ചില നിയന്ത്രണമുണ്ട്. അവിടെ നിർമിക്കാൻ പാടുള്ളത് എന്തെല്ലാമാണെന്ന് പരിശോധിക്കാം
കന്നിമൂല ഒരിക്കലും ഒഴിച്ചിടാൻ പാടില്ല. അതുകൊണ്ട് കിടപ്പുമുറി കന്നിമൂല ഭാഗത്താകുന്നതാണ് ഉത്തമം
രണ്ടാം നിലയിലും ഒഴിച്ചിടാൻ പാടില്ല. അതുകൊണ്ട് അവിടെയും കിടപ്പുമുറി തന്നെ നിർമിക്കുക.
കന്നിമൂലയിൽ പൂജാമുറിയും നിർമിക്കുന്നത് നല്ലതാണ്.
കന്നിമൂല ഭാഗത്ത് പുളിമുരം പാടില്ല. പകരം തുളസി, മുക്കുറ്റി, ചെത്തി, മഞ്ഞൾ, കറുക തുടങ്ങിയ ചെടികൾ നടന്നത് നല്ലതാണ്.
Next: രോഗം വിട്ടുമാറുന്നില്ലേ? കന്നിമൂലയിൽ ഇക്കാര്യങ്ങൾ പാടില്ല