26 May 2024
TV9 MALAYALAM
മല്ലിയിലയുടെ അറ്റങ്ങൾ മുറിച്ച് കുറച്ച് വെള്ളം നിറച്ച പാത്രത്തിൽ വയ്ക്കുക. ഒരു പ്ളാസ്റ്റിക് ബാഗ് കൊണ്ട് അയവായി മൂടുക, എല്ലാ ദിവസവും വെള്ളം മാറ്റുക.
മല്ലിയില നന്നായി കഴുകി ഉണക്കി പേപ്പർ ടവലിൽ പൊതിയുക. ഇത് ഒരു സിപ് ലോക്ക് ബാഗിൽ വയ്ക്കുക, ഒരാഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
കഴുകിയ മല്ലിയില ഉണക്കിയ ശേഷം അതിൻ്റെ തണ്ട് മുറിച്ചു മാറ്റുക. ഇലകൾ വെള്ളത്തിൽ കുതിർത്ത് ഉണക്കിയ ശേഷം അരിഞ്ഞ് സൂക്ഷിക്കുക.
മല്ലിയില വൃത്തിയാക്കി അതിൻ്റെ വേരുകൾ മുറിക്കുക. ഇലകൾ ഒരു തുണി ഉപയോഗിച്ച് ഉണക്കി ഒരു പ്ലാസ്റ്റിക് ബോക്സിൽ വയ്ക്കുക. പേപ്പർ ടവലുകൾ കൊണ്ട് മൂടുക.