05 February 2025
ABDUL BASITH
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പര ഈ മാസം ആറിനാണ് ആരംഭിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഈ മാസം 12ന് അവസാനിക്കും.
Image Credits: PTI
ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപ് ഇന്ത്യ അവസാനമായി കളിക്കുന്ന ഏകദിന പരമ്പരയാണ് ഇത്. ഫെബ്രുവരി 19നാണ് ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുക.
ടൂർണമെൻ്റിൽ കളിക്കാനിറങ്ങുന്ന വിരാട് കോലിയെ കാത്ത് ഒരു വമ്പൻ റെക്കോർഡാണ് കാത്തിരിക്കുന്നത്. ഇതും കൂടി ലക്ഷ്യമിട്ടാവും താരം ഇറങ്ങുക.
ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരങ്ങളിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് വിരാട് കോലിയെ കാത്തിരിക്കുന്നത്.
നിലവിൽ ഇംഗ്ലണ്ടിനെതിരെ 1340 റൺസാണ് കോലിയ്ക്കുള്ളത്. പരമ്പരയിൽ 360 റൺസ് കൂടി നേടാനായാൽ ഇംഗ്ലണ്ടിനെതിരെ 1700 റൺസ് നേടുന്ന ആദ്യ താരമാവും.
ഫോമില്ലായ്മയിൽ ഉഴറുന്ന കോലിയ്ക്ക് ഈ പരമ്പര നിർണായകമാണ്. ഇക്കഴിഞ്ഞ ബോർഡർ - ഗവാസ്കർ ട്രോഫിയിലടക്കം കോലി മോശം ഫോമിലായിരുന്നു.
ഫെബ്രുവരി ആറിന് നാഗ്പൂരിലാണ് ആദ്യ മത്സരം. ഫെബ്രുവരി 9ന് കട്ടക്കിലാണ് രണ്ടാമത്തെ മത്സരം. ഫെബ്രുവരി 12ന് അഹ്മദാബാദിൽ അവസാന മത്സരം.
Next : അഭിഷേക് ശർമ്മയുടെ ഒറ്റ ഇന്നിംഗ്സിൽ തകർന്ന റെക്കോർഡുകൾ അഞ്ചെണ്ണം!