18 February 2025
ABDUL BASITH
യുവതാരം ശുഭ്മൻ ഗിൽ ഇതാദ്യമായാണ് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുക. നിലവിൽ ടീമിൻ്റെ വൈസ് ക്യാപ്റ്റനാണ് ഓപ്പണറായ ഗിൽ.
Image Credits: PTI
ശ്രേയാസ് അയ്യരിൻ്റെയും ആദ്യ ചാമ്പ്യൻസ് ട്രോഫിയാണിത്. 2017ലാണ് മുംബൈക്കാരനായ താരം ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറിയത്.
വിക്കറ്റ് കീപ്പർ കെഎൽ രാഹുലും തൻ്റെ ആദ്യ ചാമ്പ്യൻസ് ട്രോഫിയ്ക്കായി 20ന് ഇറങ്ങും. 2016ൽ ഏകദിന ടീമിൽ അരങ്ങേറിയ താരമാണ് രാഹുൽ.
സ്പിൻ ഓറൗണ്ടർ അക്സർ പട്ടേലിനും ഇത് ചാമ്പ്യൻസ് ട്രോഫിയിലെ കന്നിയങ്കമാണ്. അക്സർ 2014ലാണ് ദേശീയ ജഴ്സിയിൽ അരങ്ങേറിയത്.
ഇന്ത്യയുടെ പ്രധാന സ്പിന്നറാണ് കുൽദീപ് യാദവ്. 2017ൽ ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറിയ കുൽദീപിനും ഇത് ആദ്യ ചാമ്പ്യൻസ് ട്രോഫിയാണ്.
കെഎൽ രാഹുലിനെപ്പോലെ ഋഷഭ് പന്തും ഇതാദ്യമായാണ് ചാമ്പ്യൻസ് ട്രോഫി കളിക്കുക. 2018ൽ താരം ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറി.
2022ന് ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച അർഷ്ദീപ് സിംഗിനും ഇത് ആദ്യ ചാമ്പ്യൻസ് ട്രോഫിയാണ്. ഇന്ത്യയുടെ പ്രധാന പേസറാണ് അർഷ്ദീപ്.
Next : ചാമ്പ്യൻസ് ട്രോഫിയിൽ തിളങ്ങാനൊരുങ്ങുന്ന അഞ്ച് യുവതാരങ്ങൾ