07 March 2025
ABDUL BASITH
മദ്രാസ് റബ്ബർ ഫാക്ടറി എന്നതാണ് എംആർഎഫിൻ്റെ പൂർണരൂപം. തമിഴ്നാട്ടിലെ ചെന്നൈ ആണ് ടയർ നിർമാതാക്കളായ എംആർഎഫിൻ്റെ ആസ്ഥാനം.
Image Credits: Social Media
സൂപ്പർ താരങ്ങളുടെ ബാറ്റ് സ്പോൺസർ ചെയ്യുകയെന്നത് എംആർഎഫിൻ്റെ രീതിയാണ്. ഈ എലീറ്റ് പട്ടികയുള്ള ഇന്ത്യൻ താരങ്ങളെ പരിശോധിക്കാം.
എംആർഎഫ് ഉപയോഗിച്ചവരിൽ ഏറ്റവും വലിയ പേര്. കരിയറിലെ തൻ്റെ പ്രധാനപ്പെട്ട സമയത്ത് സച്ചിൻ ഉപയോഗിച്ചിരുന്നത് എംആർഎഫ് ബാറ്റായിരുന്നു.
ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും എംആർഎഫ് ബാറ്റ് ഉപയോഗിച്ചിട്ടുണ്ട്. 1997 മുതൽ 2011 വരെയാണ് ഗംഭീർ എംആർഎഫ് ഉപയോഗിച്ചത്.
ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയും 2010 ടി20 ലോകകപ്പിൽ അടക്കം കുറച്ചു കാലം എംആർഎഫ് ബാറ്റ് ഉപയോഗിച്ചിരുന്നു.
സച്ചിൻ തെണ്ടുൽക്കർ കഴിഞ്ഞാൽ പട്ടികയിലെ പ്രമുഖനാണ് വിരാട് കോലി. 2014 മുതൽ കോലി ഉപയോഗിക്കുന്നത് എംആർഎഫ് ബാറ്റാണ്.
യുവതാരം ശുഭ്മൻ ഗില്ലിനെ എംആർഎഫ് ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ട്രോഫിയിൽ ഗിൽ ഉപയോഗിക്കുന്നത് ഈ ബാറ്റാണ്.