17 March 2025
ABDUL BASITH
മറ്റൊരു ഐപിഎൽ സീസൺ കൂടി എത്തിയിരിക്കുന്നു. ഈ മാസം 22 ന് ആർസിബിയും കെകെആറും തമ്മിൽ ഏറ്റുമുട്ടുന്നതോടെ ഐപിഎൽ ആരംഭിക്കും.
Image Credits: Social Media
ഐപിഎലിൽ നിന്ന് പിന്മാറിയവർക്കുള്ള പകരക്കാരെ ടീമുകൾ കണ്ടെത്തുകയാണ്. ഇങ്ങനെ പകരക്കാരായി വന്ന് ഐപിഎലിൽ തകർത്ത് കളിച്ച താരങ്ങളുണ്ട്.
2011ൽ ഡിർക് നാനസിൻ്റെ പകരക്കാരനായി വന്ന് തകർത്ത താരമാണ് ക്രിസ് ഗെയിൽ. 19 ഫിഫ്റ്റിയും അഞ്ച് സെഞ്ചുറിയും സഹിതം 3163 റൺസാണ് താരം നേടിയത്.
ഷോൺ മാർഷിന് പകരക്കാരനായി 2016ൽ പഞ്ചാബ് കിംഗ്സിലെത്തിയ അംല അടുത്ത സീസണിൽ രണ്ട് സെഞ്ചുറിയടക്കം നേടിയത് 420 റൺസ്.
മിച്ചൽ മാർഷിന് പകരം 2017ൽ റൈസിങ് പൂനെ സൂപ്പർ ജയൻ്റ്സിലെത്തിയ താരമാണ് താഹിർ. 12 മത്സരങ്ങളിൽ 18 വിക്കറ്റാണ് താരം നേടിയത്.
2011ൽ ദിമിത്രി മസ്കരിനാസിന് പകരം പഞ്ചാബ് കിംഗ്സിലെത്തിയ ഡേവിഡ് മില്ലർ പിന്നീട് ഐപിഎൽ ഇതിഹാസ താരങ്ങളിലൊന്നായി മാറി.
2012ൽ മിച്ചൽ ജോൺസന് പകരം മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ച താരമാണ് സ്മിത്ത്. പിന്നീട് 22 മത്സരങ്ങളിൽ താരം നേടിയത് 620 റൺസാണ്.