14 March 2025
SHIJI MK
Freepik Images
ധാതുക്കളുടെ കലവറയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. റെഡ്, വൈറ്റ് തുടങ്ങിയ പല നിറങ്ങളില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ലഭ്യമാണ്.
ജലാംശത്തോടൊപ്പം ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയവയും ഡ്രാഗണ്‍ ഫ്രൂട്ടിലുണ്ട്.
വളരെ ചെറിയ അളവില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്. അവയിലുള്ള പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിനാണ് നല്ലത്.
കൂടാതെ രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഡ്രാഗണ്‍ ഫ്രൂട്ട് സഹായിക്കും.
ഡ്രാഗണ്‍ ഫ്രൂട്ടിലുള്ള വൈറ്റമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
കൂടാതെ ദഹനത്തിന് സഹായിക്കുന്ന നാരുകള്‍ കൊണ്ട് സമ്പന്നമാണ് ഡ്രാഗണ്‍ ഫ്രൂട്ട്.
പ്രമേഹരോഗികള്‍ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് വഴി അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടുന്നു.
അവയിലുള്ള ഫൈബര്‍ ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ചര്‍മത്തിന്റെ ആരോഗ്യത്തിനും ഡ്രാഗണ്‍ ഫ്രൂട്ട് നല്ലതാണ്.
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!