കേരള ബജറ്റിലെ ആ റെക്കോഡ് ഈ മന്ത്രിമാര്‍ക്ക്

06 February 2025

Jayadevan A M

മുന്‍മുഖ്യമന്ത്രി സി. അച്യുതമേനോനാണ് കേരളത്തിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. 1957 ജൂണ്‍ ഏഴിനാണ് അന്നത്തെ ഇഎംഎസ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അച്യുതമേനോന്റെ ബജറ്റ് അവതരണം

 സി. അച്യുതമേനോന്‍

Pic Credit: Social Media

ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടം കെ.എം. മാണിക്ക് സ്വന്തം. അഞ്ച് കാബിനറ്റില്‍ ഭാഗമായിരുന്ന അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത് 13 തവണ

കെ.എം. മാണി

ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രിമാരില്‍ ഒടുവിലത്തെയാള്‍ ഉമ്മന്‍ചാണ്ടിയാണ്. ആര്‍. ശങ്കര്‍, അച്യുതമേനോന്‍, നായനാര്‍, സി.എച്ച്. മുഹമ്മദ് കോയ എന്നീ മുന്‍മുഖ്യമന്ത്രിമാരും ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്

ഉമ്മന്‍ചാണ്ടി

ഏറ്റവും ചുരുങ്ങിയ ബജറ്റ് പ്രസംഗം നടത്തിയത് മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരാണ്. പ്രസംഗിച്ചത് ആറു മിനിറ്റ് മാത്രം. സംഭവം 1987 മാര്‍ച്ച് 28ന്

 ഇ.കെ. നായനാര്‍

ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യത്തില്‍ ബജറ്റ് അവതരിപ്പിച്ചത് മുന്‍ധനമന്ത്രി തോമസ് ഐസക്കാണ്. നേട്ടം 2021 ജനുവരി 15ന്. പ്രസംഗിച്ചത് 3 മണിക്കൂര്‍ 17 മിനിട്ട്.

തോമസ് ഐസക്

ഒരിക്കല്‍ മാത്രം ബജറ്റ് അവതരിപ്പിച്ചവരില്‍ മുന്‍മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയും ഉള്‍പ്പെടുന്നു. എന്‍.കെ. ശേഷന്‍, കെ.ടി. ജോര്‍ജ്, എം.കെ. ഹേമചന്ദ്രന്‍, എസ്. വരദരാജന്‍ നായര്‍, ഇ.കെ. നായനാര്‍ എന്നിവരും ഒരിക്കല്‍ മാത്രം അവതരിപ്പിച്ചവരാണ്

സി.എച്ച്. മുഹമ്മദ് കോയ

ഇത്തവണത്തെ (2025) ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ്. ഇതിന് മുമ്പ് നാലു തവണ അദ്ദേഹം ബജറ്റ് അവതരിപ്പിച്ചു

കെ.എന്‍. ബാലഗോപാല്‍

Next: പുതിയ ആദായനികുതി സ്ലാബ് പരിശോധിക്കാം