ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുരിങ്ങയില. ഇത് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മുരിങ്ങയില ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ നോക്കാം.

മുരിങ്ങയില

Image Courtesy: Freepik

ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ള മുരിങ്ങയില കഴിക്കുന്നത് ഊർജ്ജം വർധിപ്പിക്കാനും വിളർച്ച  അകറ്റാനും സഹായിക്കും.

വിളർച്ച അകറ്റാൻ

ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയ മുരിങ്ങയില പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ മികച്ചതാണ്.

രോഗപ്രതിരോധശേഷി

മുരിങ്ങയിലയിലെ ക്ലോറോജെനിക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഷുഗർ നിയന്ത്രിക്കാൻ

കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമായ മുരിങ്ങയില കഴിക്കുന്നത് സന്ധിവാതം തടയാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

എല്ലുകളുടെ ആരോഗ്യം

മുരിങ്ങയില പതിവായി കഴിക്കുന്നത് വയറിളക്കം, മലബന്ധം തുടങ്ങി വിവിധ ദഹനപ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.

ദഹനപ്രശ്‌നങ്ങൾ അകറ്റാൻ

മുരിങ്ങയില ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

ഹൃദയാരോഗ്യം

Next: വെളുത്തുള്ളി വെള്ളം മതി കലോറി പമ്പ കടക്കും