പച്ച കാബേജിനേക്കാൾ നല്ലത് പർപ്പിളോ? ​ഗുണമറിഞ്ഞ് കഴിക്കാം.

  17 FEBRUARY 2025

NEETHU VIJAYAN

നമുക്കെല്ലാവർക്കും ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ് കാബേജ്. വിശേഷദിവസങ്ങളിൽ കാബേജിന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്.

കാബേജ്

Image Credit: Freepik

സാലഡ് ആയും തോരൻ വച്ചും ഇത് കഴിക്കാം. പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ, വൈറ്റമിനുകൾ എ, കെ തുടങ്ങിയ പോഷകങ്ങളുടെ ഉറവിടമാണ് കാബേജ്.

പോഷകങ്ങൾ

വിപിണിയിൽ രണ്ട് തരം ക്യാബേജ് ലഭ്യമാണ്. ഒന്ന് പച്ചയും മറ്റൊന്ന് പർപ്പിളും. നിറം പോലെ ഗുണത്തിലും വ്യത്യാസമുണ്ട്.

പച്ചയും പർപ്പിളും

ശരീരഭാരം നിയന്ത്രിക്കാൻ പർപ്പിൾ കാബേജ് ഏറ്റവും നല്ലതാണ്. കാരണം ഇവയിൽ കലോറി വളരെ കുറവാണ്.

ശരീരഭാ​രം

പർപ്പിൾ കാബേജിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളും രക്തസമ്മർദ്ദം സന്തുലിതമാക്കാൻ സഹായിക്കുന്നു.

രക്തസമ്മർദ്ദം

കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ് പർപ്പിൾ കാബേജ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തിമിരത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

കണ്ണുകൾക്ക്

നാരുകളാൽ സമ്പുഷ്ടമായതിനാൽ വിശപ്പ് നിയന്ത്രിക്കും. നാരുകൾ കൂടുതലുള്ളതിനാൽ അധിക ഈസ്ട്രജനെ ഇല്ലാതാക്കുന്നു.

ഈസ്ട്രജനെ

Next:  മുന്നിലേക്കല്ല... പിന്നിലേക്ക് നടക്കുന്നതിന്റെ ആരോ​ഗ്യ ഗുണങ്ങൾ അറിയാം