30 April 2025
TV9 MALAYALAM
Image Courtesy: FREEPIK
ഒരു കുട്ടിയുടെ അക്കാദമികവും വ്യക്തിപരവുമായ വികാസത്തിന് അടിവരയിടുന്ന പ്രധാന ഘടകമാണ് വായന. അതിനാൽ കുട്ടികളിൽ വായനാശീലം അത്യാവശ്യമാണ്.
ഓരോ ദിവസവും വായനയ്ക്കായി സമയം മാറ്റിവയ്ക്കുക. ഈ പതിവ് കുട്ടികളിൽ വായനാശീലം സൃഷ്ടിക്കുകയും വായനയെ ദൈനംദിന പ്രവർത്തനവുമായി കാണുകയും ചെയ്യും.
കുട്ടികൾ വായിക്കുന്നതിലൂടെ അവരുടെ പദാവലി, ധാരണ, ശ്രവണ കഴിവുകൾ എന്നിവ വർദ്ധിപ്പിക്കുന്നു. ഉറക്കെ വായിക്കാൻ പ്രോത്സാഹിപ്പിക്കുക.
കുട്ടികളുടെ പ്രായത്തിന് അനുയോജ്യവുമായ പുസ്തകങ്ങൾ തിരഞ്ഞെടുക്കുക. ഇത് അവരുടെ പുസ്തകത്തോടുള്ള താൽപ്പര്യം നിലനിർത്തുന്നു.
കുട്ടികളോട് കഥകൾ പറയാനോ വായിച്ച കാര്യങ്ങൾ വീണ്ടും പറയാനോ ആവശ്യപ്പെടുക. ഇത് ഗ്രാഹ്യം, ഓർമ്മശക്തി, ഭാവന എന്നിവ വർദ്ധിപ്പിക്കുന്നു.
ലൈബ്രറി സന്ദർശനങ്ങൾ രസകരമാക്കുക. പതിവായി ലൈബ്രറി സന്ദർശിക്കുന്നത് അവരിലെ വായനയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നു.
ഒരു പുസ്തകം വായിച്ചുകഴിഞ്ഞാൽ അവർക്ക് സമ്മാനങ്ങൾ നൽകാം. കൂടാതെ വരയിലൂടെയോ മറ്റ് രീതികളിലൂടെയോ വായനയിലെ പ്രധാനപ്പെട്ട കാര്യങ്ങൾ സൂക്ഷിക്കുക.
നിങ്ങൾ പുസ്തകങ്ങളോ പത്രങ്ങളോ മാസികകളോ വായിക്കുന്നത് കുട്ടികൾക്ക് പ്രോത്സാഹനമാണ്. കുട്ടികൾ പലപ്പോഴും അവർ കാണുന്നത് പിന്തുടരാൻ ആഗ്രഹിക്കുന്നു.