24 February 2025
Sarika KP
മഹാദേവന്റെ പ്രധാന ദിനമായാണ് ശിവരാത്രിയെ കണക്കാക്കുന്നത്. ഈ വർഷം ഫെബ്രുവരി 26 നാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്.
Pic Credit: GettyImages
ഈ ദിവസം വരുത്തുന്ന ചില തെറ്റുകൾ നമ്മുടെ പ്രാർത്ഥനകളെ നിഷ്ഫലമാക്കും. അതിനാൽ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
ശിവരാത്രി ദിനത്തിൽ കറുത്ത വസ്ത്രങ്ങൾ കഴിവതും ഒഴിവാക്കുക. വെള്ള, മഞ്ഞ അല്ലെങ്കിൽ ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.
മഹാശിവരാത്രി ദിവസം രാവിലെ ഉറക്കമുണർന്നതിനുശേഷം ഉറങ്ങുന്നത് ഒഴിവാക്കുക
ശിവരാത്രി ദിനത്തിൽ ദേവനെ ആരാധിക്കുമ്പോൾ പൂജയിൽ തുളസിയില ഉപയോഗിക്കരുത്.
ശിവലിംഗത്തിൽ പാൽ അർപ്പിക്കാൻ ചെമ്പ് പാത്രം മാത്രമേ ഉപയോഗിക്കാവൂ
ശിവന് പൂജ നടത്താൻ പഴയതോ ചീത്തയായതോ ആയ കൂവളം അർപ്പിക്കരുത്
ശിവലിംഗത്തിന് ചുറ്റും പൂർണമായി പ്രദക്ഷിണം ചെയ്യരുത്
Next: ഭക്ഷണത്തിൽ ഒലീവ് ഓയിൽ ഉൾപ്പെടുത്തൂ