23 September 2026
AMAL KV
Photo Credit: Mahindra Auto Website
അങ്ങനെ മഹീന്ദ്ര ഥാർ ഒ.ജി ഫെയ്ലിഫ്റ്റ് മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര.
2020 ൽ പുറത്തിറങ്ങിയതിനു ശേഷം ഥാറിന്റെ ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്.
ഥാർ റോക്സിന്റെ പാത പിന്തുടർന്നുകൊണ്ടുള്ള അപ്ഡേഷനുകളാണ് ഈ മോഡലിൽ മഹീന്ദ്ര കൊണ്ടുവന്നിരിക്കുന്നത്.
C-ടൈപ്പ് ഡിആർഎല്ലുകൾ ഉൾക്കൊള്ളുന്ന LED ഹെഡ്‌ലൈറ്റുകൾക്കൊപ്പം പുതിയൊരു ഗ്രില്ലും ഫെയ്സ് ലിഫ്റ്റിൽ നൽകിയിരിക്കുന്നു.
ഇന്ത്യൻ വിപണിയിൽ 10.32 ലക്ഷം രൂപ എക്‌സ്-ഷോറൂം പ്രാരംഭ വിലയിൽ ആണ് പുതിയ ഥാർ വന്നിരിക്കുന്നത്.
ബമ്പറുകൾക്കും പുതിയ ഡിസൈൻ നൽകിയിട്ടുണ്ട്. 19 ഇഞ്ച് അലോയ് വീലുകൾക്കും പുതിയ രൂപ ശൈലി കൊടുത്തിരിക്കുന്നു.
പിൻഭാഗം പഴയതുപോലെ നിലനിർത്തിയിട്ടുണ്ട് എങ്കിലും, ടെയിൽ ലൈറ്റുകളിൽ ചെറിയ മാറ്റങ്ങൾ കൊടുത്തിരിക്കുന്നു.
വയർലെസ് ചാർജർ, ക്രൂയിസ് കൺട്രോൾ, ടയർ ഡയറക്ഷൻ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകളും ഥാർ ഒ.ജിയിൽ ഉണ്ട്.