17 September 2026
AMAL KV
Photo Credit: Kawasaki Website/ FB Page
കവാസാക്കി തങ്ങളുടെ പുതിയ ക്രൂയിസർ ബൈക്ക് മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചു.
കവാസാക്കി 2027 വൾക്കൻ എസ് (Vulcan S) ക്രൂയിസർ ബൈക്ക് മോഡലിനെയാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്.
8.23 ലക്ഷം രൂപയാണ് ഈ കരുത്തുറ്റ ബൈക്കിന്റെ എക്സ് ഷോറൂം വില വരുന്നത്.
2026 മോഡലിനെ അപേക്ഷിച്ച് 10,000 രൂപയുടെ വില വർദ്ധനവാണ് പുതിയ മോഡലിന് ഉണ്ടായിരിക്കുന്നത്.
ടോർക്ക് അപഡേറ്റ്, പുതിയ കളർ ഓപ്ഷൻ, പരിഷ്കരിച്ച ബ്രേക്ക് ഡിസ്ക് തുടങ്ങിയവയാണ് പുതിയ മോഡലിലെ പ്രധാന മാറ്റങ്ങൾ.
വൾക്കൻ എസിൽ 649 സിസി, ലിക്വിഡ്- കൂൾഡ്, പാരലൽ-ട്വിൻ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.
പരമാവധി കരുത്ത് ഏകദേശം 59 എച്ച്.പിയുള്ള വൾക്കൻ എസ് സിക്സ് സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.
പുതിയ അപ്‌ഡേറ്റിലൂടെ വാഹനത്തിന്റെ ടോർക്ക് 62.4 ന്യൂട്ടൺ മീറ്ററായി ഉയർന്നിട്ടുണ്ട്. ഇത് മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു.