02 March 2025
Sarika KP
പിരീഡ്സ് സമയത്ത് സ്ത്രീകളിൽ പ്രധാനമായി കാണുന്ന പ്രശ്നമാണ് ആർത്തവ വേദന. ഇത് കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഓട്സ്.
Pic Credit: Getty Images
ഓട്സിൽ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഗർഭാശയത്തിൻറെ പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു.
ഓട്‌സിലെ ബീറ്റാ-ഗ്ലൂക്കൻ അല്ലെങ്കിൽ ലയിക്കുന്ന നാരുകൾ ആർത്തവസമയത്ത് വേദനയും അസ്വസ്ഥതയും കുറയ്ക്കാനും സഹായിക്കുന്നു.
ഓട്സിൽ ഉയർന്ന അളവിലുള്ള ഇരുമ്പുണ്ട്. ആർത്തവസമയത്ത് ഇരുമ്പിൻ്റെ അളവ് കൂടുന്നത് ക്ഷീണവും തലകറക്കവും കുറയ്ക്കുന്നു
ഓട്സ് സെറോടോണിൻ ഉൽപാദനത്തിലും സഹായിക്കുന്നു, ഇത് പിഎംഎസുമായി ബന്ധപ്പെട്ട ഉത്കണ്ഠയും വിഷാദവും കുറയ്ക്കുന്നു.
ഓട്‌സിലെ കാർബോഹൈഡ്രേറ്റുകൾ ആർത്തവ വേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ്
Next: പപ്പായ കഴിച്ചാൽ ഈ രോഗങ്ങളെ പേടിക്കേണ്ട