മെഡൽ പ്രതീക്ഷയുള്ള ഏഴ് ഇന്ത്യൻ പുതുമുഖങ്ങൾ

06 July 2024

ഈ മാസം 26നാണ് പാരിസ് ഒളിമ്പിക്സ് ആരംഭിക്കുക. ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യൻ അത്‌ലീറ്റുകളിൽ ചില ശ്രദ്ധേയ താരങ്ങളുണ്ട്. ചില പുതുമുഖങ്ങളും ഒളിമ്പിക്സിൽ മത്സരിക്കുന്നുണ്ട്.

ഒളിമ്പിക്സ്

2022 ഏഷ്യൻ ഗെയിംസിൽ വെങ്കലവും 2023 കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടിയ നിഖാത് സരീൻ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ്.

നിഖാത് സരീൻ (ബോക്സിംഗ്)

2022 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ താരമാണ് സിഫ്ത് കൗർ. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് വിഭാഗത്തിൽ മത്സരിക്കുന്ന സിഫ്ത് ഇന്ത്യൻ പുതുമുഖങ്ങളിലെ മെഡൽ പ്രതീക്ഷയാണ്.

സിഫ്ത് കൗർ സംറ (ഷൂട്ടിംഗ്)

ഏഷ്യൻ അത്‌ലറ്റിക്, ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പുകളിലെ സ്വർണജേതാവായ ജ്യോതി ഒളിമ്പിക്സ് ഹർഡിൽസിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ്. താരം ദേശീയ റെക്കോർഡ് പലതവണ തിരുത്തിയിട്ടുണ്ട്.

ജ്യോതി യർരാജി (ഹർഡിൽസ്)

2022 ഏഷ്യൻ ഗെയിംസിൽ നീരജ് ചോപ്രയ്ക്ക് പിന്നിൽ വെള്ളി മെഡൽ നേടിയ താരമാണ് കിഷോർ. നീരജാണ് ജാവലിനിൽ ഇന്ത്യയുടെ വമ്പൻ താരമെങ്കിലും കിഷോറിനെ എഴുതിത്തള്ളാൻ കഴിയില്ല.

കിഷോർ ജേന (ജാവ്‌ലിൻ ത്രോ)

2022 ഏഷ്യൻ ഗെയിംസിൽ ടീമിനത്തിലും ഒറ്റയ്ക്കും മെഡൽ നേടിയ താരമാണ് അനുഷ്. ടീമിനത്തിൽ സ്വർണവും ഏകാംഗ ഇനത്തിൽ വെങ്കലവും നേടിയ അനുഷിലും ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുണ്ട്.

അനുഷ് അഗർവല്ല (അശ്വാഭ്യാസം)

2022 ഏഷ്യൻ ഗെയിംസിലെ 10 മീറ്റർ എയർ റൈഫിളിൽ വെങ്കലം നേടിയ താരമാണ് റമിത. വെറും 20 വയസ് മാത്രം പ്രായമുള്ള റെമിത വരുന്ന പല ഒളിമ്പിക്സിലും ഇന്ത്യയുടെ മെഡൽ സാധ്യതയാണ്.

റമിത ജിൻഡാൽ (ഷൂട്ടിംഗ്)

22കാരനായ സരബ്ജോത് ജൂനിയർ, സീനിയർ തല മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുള്ള താരമാണ്. സരബ്ജോതും ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ്.

സരബ്ജോത് സിംഗ് (ഷൂട്ടിംഗ്)