28 February 2025
ABDUL BASITH
ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റ് പുരോഗമിക്കുകയാണ്. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും ന്യൂസീലൻഡും സെമിഫൈനലിലെത്തി. പാകിസ്താനും ബംഗ്ലാദേശും പുറത്തായി.
Image Credits: Social Media
ആതിഥേയരായ പാകിസ്താനും അയൽക്കാരായ ബംഗ്ലാദേശും ഒരു കളി പോലും ജയിക്കാതെയാണ് ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായത്.
2009ന് ശേഷം ഇതാദ്യമായാണ് ആതിഥേയ രാജ്യം സെമി യോഗ്യത നേടാതിരിക്കുന്നത്. ഇങ്ങനെ ഒരു മോശം റെക്കോർഡും പാകിസ്താൻ സ്ഥാപിച്ചു.
ഒറ്റക്കളി പോലും ജയിക്കാതെ ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിൽ നിന്ന് പുറത്തായെങ്കിലും പാകിസ്താന് കോടികളാണ് പാരിതോഷികമായി ലഭിക്കുക.
2017ലെ പാരിതോഷികത്തിൽ നിന്ന് 53 ശതമാനമാണ് ഇത്തവണ ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ പാരിതോഷികത്തിൽ വർധിപ്പിച്ചത്.
ഇതോടെ ഏഴാമതും എട്ടാമതും ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് 1.22 കോടി രൂപ വീതം ലഭിക്കും. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും 1.09 കോടി രൂപയും ലഭിക്കും.
ഇങ്ങനെ രണ്ട് പാരിതോഷികങ്ങൾ ലഭിക്കുന്നതോടെ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ആകെ പാകിസ്താന് 2.31 കോടി രൂപയാണ് ലഭിക്കുക.
Next : ഐസിസി ടൂർണമെൻ്റുകളിലെ സെഞ്ചുറി വീരന്മാർ