27 February 2025
ABDUL BASITH
ഐസിസി ടൂർണമെൻ്റുകളിൽ സെഞ്ചുറി നേടുകയെന്നത് ചില്ലറ കാര്യമല്ല. ഈ പട്ടികയിലെ പ്രധാന താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.
Image Credits: PTI
ഗ്രൂപ്പ് എയിൽ ഇന്ത്യയും ന്യൂസീലൻഡുമാണ് സെമിഫൈനലിലെത്തിയത്. ഗ്രൂപ്പിൽ നിന്ന് ആതിഥേയരായ പാകിസ്താനും ബംഗ്ലാദേശും പുറത്തായി.
ഇന്ത്യക്കെതിരായ പരാജയപ്പെട്ടതോടെ ഏറെക്കുറെ എക്സിറ്റുറപ്പിച്ച പാകിസ്താൻ ബംഗ്ലാദേശിനെതിരെ ന്യൂസീലൻഡ് ജയിച്ചതോടെ ഔദ്യോഗികമായി പുറത്തായി.
വിരാട് കോലി മൂന്നാമതാണ്. കോലിയ്ക്കൊപ്പം ശിഖർ ധവാൻ, റിക്കി പോണ്ടിങ്, കുമാർ സങ്കക്കാര, ഡേവിഡ് വാർണർ എന്നിവർക്കുള്ളത് ആറ് സെഞ്ചുറി വീതമാണ്.
ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരായ മത്സരത്തിലാണ് കോലി പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയത്. കോലി 100 റൺസെടുത്ത് നോട്ടൗട്ടായിരുന്നു.
2019 ലോകകപ്പിൽ 81 ശരാശരിയിൽ അഞ്ച് സെഞ്ചുറി നേടിയ രോഹിത് ശർമ്മ ഈ ടൂർണമെൻ്റോടെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
ഏറെക്കുറെ കോലിയും രോഹിതും കളിക്കുന്ന അവസാന ഐസിസി ടൂർണമെൻ്റാവും ഇത്. പരമാവധി ചാമ്പ്യൻസ് ട്രോഫിയിൽ ബാക്കിയുള്ളത് മൂന്ന് മത്സരങ്ങൾ.
Next : ക്യാച്ചെടുത്ത് കോലി നേടിയ റെക്കോർഡ്