26 February 2025
TV9 Malayalam
രഞ്ജി ട്രോഫി ഫൈനലില്‍ കേരളവും വിദര്‍ഭയും ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.
Pic Credit: Social Media/PTI
ഫൈനലില്‍ പ്രതീക്ഷിക്കാവുന്ന/സംഭവിച്ച ചില നേട്ടങ്ങള്‍ പരിശോധിക്കാം
കലാശപ്പോരാട്ടത്തില്‍ വിദര്‍ഭയെ കീഴടക്കാനായാല്‍ അത് കേരളത്തിന്റെ കന്നിക്കിരീടമാകും
മൂന്ന് വിക്കറ്റ് കൂടി നേടാനായാല്‍ വിദര്‍ഭയുടെ ഓള്‍ റൗണ്ടര്‍ ഹാര്‍ഷ് ദുബെയ്ക്ക് ഒരു രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതിന്റെ റെക്കോഡ് സ്വന്തമാക്കാം. നിലവില്‍ താരം 66 വിക്കറ്റ് വീഴ്ത്തി
ആറു വിക്കറ്റുകള്‍ കൂടി വീഴ്ത്താനായാല്‍ രഞ്ജി ട്രോഫിയില്‍ അതിവേഗം 100 വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമെന്ന നേട്ടവും ഹാര്‍ഷ് ദുബെയ്ക്ക് സ്വന്തമാക്കാം. നിലവില്‍ 94 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്
67 റണ്‍സ് കൂടി നേടാനായാല്‍ വിദര്‍ഭയുടെ യാഷ് റാത്തോഡിന് രഞ്ജി സീസണില്‍ ആയിരം റണ്‍സ് നേടുന്ന രണ്ടാമത്തെ വിദര്‍ഭ താരമാകാം. നിലവില്‍ യാഷ് 933 റണ്‍സ് നേടിയിട്ടുണ്ട്
കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ നൂറാം ഫസ്റ്റ് ക്ലാസ് മത്സരമാണിത്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ കേരള താരമാണ് സച്ചിന്‍
കേരള ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന 150 മത്സരവും തികച്ചു
Next: ക്യാച്ചെടുത്ത് കോഹ്ലി നേടിയ റെക്കോഡ്