ഉള്ളി പച്ചയ്ക്കോ വേവിച്ച് കഴിക്കുന്നതോ നല്ലത്?

20 February 2025

Sarika KP

മിക്ക ഭക്ഷണത്തിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉള്ളി. ഇത് വേവിച്ചും പച്ചയ്ക്കും കഴിക്കാറുണ്ട്.

ഒഴിച്ചുകൂടാനാവാത്ത ഒന്ന്

Pic Credit: Getty Images

വേവിച്ച ഉള്ളിയെക്കാള്‍ പോഷകങ്ങള്‍ നിലനിര്‍ത്തപ്പെടും പച്ചയ്ക്ക് കഴിക്കുമ്പോൾ എന്നാണ് വിദഗ്ധര്‍ പറയുന്നു.

വേവിച്ച ഉള്ളിയെക്കാള്‍

ചില ആളുകൾക്ക് പച്ച ഉള്ളിയുടെ രൂക്ഷഗന്ധം ഇഷ്ടപ്പെട്ടേക്കില്ലെങ്കിലും, പച്ച ഉള്ളി കഴിക്കുന്നതിന് നിരവധി ഗുണങ്ങളുണ്ട്.

നിരവധി ഗുണങ്ങളുണ്ട്

പച്ച ഉള്ളി വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്, ഇത് ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ

പച്ച ഉള്ളിയിൽ കാലറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ

ഉള്ളിയിൽ അലിസിൻ പോലുള്ള ഓർഗാനോസൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ നിലയും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും.

രക്തസമ്മർദ്ദം കുറയ്ക്കാൻ

ഉള്ളിയിലെ ക്വെർസെറ്റിനും മറ്റ് സൾഫർ സംയുക്തങ്ങളും വീക്കം തടയാന്‍ സഹായിക്കും. 

വീക്കം തടയാന്‍

Next: പ്രമേഹ സാധ്യത കുറയ്ക്കാൻ ഇവ കുടിക്കാം