03 October 2026
AMAL KV
Photo Credit: Renault Website
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ വാഹനങ്ങളിൽ ഒന്നാണ് റെനോയുടെ ട്രൈബർ (Triber) .
ഈ മോഡലിൽ ഒരു നിർണായക അപ്ഡേറ്റ് കൊണ്ടുവന്നിരിക്കുകയാണ് കമ്പനി.
കൂടുതൽ കരുത്തുറ്റ എൻജിൻ ഓപ്ഷനുമായി പുതിയൊരു ടർബോ-പെട്രോൾ വകഭേദം അവതരിപ്പിച്ചിരിക്കുന്നു.
100 hp കരുത്തും 180 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ, ത്രീ-സിലിണ്ടർ TCe ടർബോ-പെട്രോൾ എൻജിനാണ് വാഹനത്തിൽ.
പുതിയ ട്രൈബർ TCe 100-ന്റെ എവല്യൂഷൻ എന്ന ബേസ് വേരിയന്റിന് 7.84 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില തുടങ്ങുന്നത്.
ഉയർന്ന വകഭേദമായ ഇമോഷന് 8.99 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില വരുന്നത്.
1.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനുള്ള സാധാരണ ട്രൈബറിന് 5.80 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്.
സാധാരണ 1.0 ലിറ്റർ പെട്രോൾ-മാനുവൽ ട്രൈബറിന് 19.76 KM ഉം ടർബോ വകഭേദത്തിന് 21 KM ഉം മൈലേജ് ലഭിക്കും