സച്ചിനെയും പിന്തള്ളി ഹിറ്റ്മാൻ; ബംഗ്ലാദേശിനെതിരെ തകർപ്പൻ റെക്കോർഡ്

21 February 2025

ABDUL BASITH

ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റ് നടക്കുകയാണ്. ഈ മാസം 19ന് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങി. ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങിയത്.

ചാമ്പ്യൻസ് ട്രോഫി

Image Credits:  CSocial Media

ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയത്തോടെയാണ് ഇന്ത്യ ടൂർണമെൻ്റ് ആരംഭിച്ചത്. ദുബായിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

ബംഗ്ലാദേശ്

മത്സരത്തിൽ സെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മൻ ഗിൽ ആണ് ഇന്ത്യക്കായി തിളങ്ങിയത്. 129 പന്തിൽ 101 റൺസ് നേടിയ ഗിൽ പുറത്താവാതെ നിന്നു.

ശുഭ്മൻ ഗിൽ

മത്സരത്തിൽ രോഹിത് ശർമ്മയും ശ്രദ്ധേയ പ്രകടനം നടത്തി. 36 പന്തുകൾ നേരിട്ട രോഹിത് ആക്രമിച്ചുകളിച്ച് 41 റൺസ് നേടി പുറത്താവുകയായിരുന്നു.

രോഹിത് ശർമ്മ

ഇതോടെ മത്സരത്തിൽ രോഹിത് ശർമ്മ ശ്രദ്ധേയമായ റെക്കോർഡും സ്ഥാപിച്ചു. ഏകദിനത്തിൽ 11,000 റൺസ് നേടുന്ന പട്ടികയിലാണ് രോഹിത് ഇടം നേടിയത്.

റെക്കോർഡ്

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറെ രോഹിത് ശർമ്മ ഈ നേട്ടത്തിൽ മറികടന്നു. 261 മത്സരങ്ങളിൽ നിന്നാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്.

സച്ചിൻ

സച്ചിൻ 276 ഇന്നിംഗ്സുകളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. ഇതോടെ ഈ നേട്ടത്തിലെത്തുന്ന വേഗമേറിയ രണ്ടാമത്തെ ഇന്ത്യൻ താരമായി രോഹിത് മാറി.

വേഗത

Next : ഇവരെ ശ്രദ്ധിക്കണം, ഐസിസി പറയുന്നു