27 December 2024
ABDUL BASITH
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. മെൽബണിലെ എംസിജിയിലാണ് മത്സരം നടക്കുന്നത്.
Image Credits - BCCI X
മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ 474 എന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തിയാണ് ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയച്ചത്.
സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് ഓസീസിൻ്റെ സ്കോറിൽ നിർണായക പങ്കായി. 140 റൺസ് നേടിയ സ്മിത്ത് തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് കണ്ടെത്തിയത്.
കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായ ഓപ്പണിംഗ് ജോഡിയാണ് ഇന്ത്യയ്ക്കായി ഇറങ്ങിയത്. യശസ്വി ജയ്സ്വാളിനൊപ്പം രോഹിത് ശർമ്മ ക്രീസിലെത്തി.
ഓപ്പണറായെത്തയെങ്കിലും തൻ്റെ മോശം ഫോം രോഹിത് തുടർന്നു. മൂന്ന് റൺസെടുത്ത താരത്തെ പാറ്റ് കമ്മിൻസ് സ്കോട്ട് ബോളണ്ടിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.
ഇതോടെ മറ്റൊരു മോശം റെക്കോർഡും രോഹിത് സ്ഥാപിച്ചു. എതിർ ടീമിൻ്റെ ക്യാപ്റ്റൻ ഏറ്റവുമധികം തവണ പുറത്താക്കുന്ന ക്യാപ്റ്റനെന്നതാണ് റെക്കോർഡ്.
ഇത് അഞ്ചാം തവണയാണ് ടെസ്റ്റിൽ കമ്മിൻസ് രോഹിതിനെ പുറത്താക്കുന്നത്. മുൻ ഓസീസ് ക്യാപ്റ്റൻ റിച്ചി ബെനോഡ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ടെഡ് ഡെക്സ്റ്ററെയും അഞ്ച് തവണ പുറത്താക്കിയിട്ടുണ്ട്.
Next : 2024ലെ ഇന്ത്യയുടെ കായികനേട്ടങ്ങൾ