07 February 2025
ABDUL BASITH
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞ ദിവസം അവസാനിച്ചു. മത്സരത്തിൽ ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയിരുന്നു.
Image Credits: Unsplash
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 248 റൺസിന് പുറത്താക്കിയ ഇന്ത്യ 39ആം ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തി.
മത്സരത്തിൽ ശുഭ്മൻ ഗിൽ ആണ് ഇന്ത്യൻ ടോപ്പ് സ്കോററെങ്കിലും 36 പന്തിൽ 59 റൺസ് നേടിയ ശ്രേയാസ് അയ്യരാണ് ഇന്ത്യൻ ജയം നേരത്തെയാക്കിയത്.
ഈ പ്രകടനത്തോടെ ഏകദിനത്തിൽ സമാനതകളില്ലാത്ത ഒരു റെക്കോർഡും 30 വയസുകാരനായ ശ്രേയാസ് അയ്യർ സ്വന്തം പേരിൽ കുറിച്ചു.
ഏകദിന ചരിത്രത്തിൽ തന്നെ 100+ സ്ട്രൈക്ക് റേറ്റും 50+ ശരാശരിയുമുള്ള ആദ്യ നമ്പർ 4 താരമെന്ന റെക്കോർഡാണ് ശ്രേയാസ് അയ്യർ സ്വന്തമാക്കിയത്.
ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളിൽ നിർണായക പങ്കാണ് താരം വഹിച്ചത്. കഴിഞ്ഞ 10 ഏകദിനങ്ങളിൽ 60+ ശരാശരിയും 120+ സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അടുത്ത മത്സരം ഫെബ്രുവരി 9ന് കട്ടക്കിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.
Next : വിരാട് കോലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്