ശരീരത്തിൽ നിന്ന് ഇരുമ്പ് കുറയുന്നതിൻ്റെ ലക്ഷണങ്ങൾ

08  April 2025

Abdul Basith

Pic Credit: Unsplash

ശരീരത്തിൽ ഇരുമ്പ് കുറയുന്നത് രാജ്യാന്തര തലത്തിൽ തന്നെ പൊതുവായ ഒരു പ്രശ്നമാണ്. ഇത് നേരത്തെ തന്നെ തിരിച്ചറിയാനുള്ള ചില അടയാളങ്ങളുണ്ട്.

ഇരുമ്പ്

തുടർച്ചയായി ക്ഷീണമുണ്ടാവുന്നത് രക്തത്തിലെ ഓക്സിജൻ കുറയുന്നതിൻ്റെ അടയാളമാണ്. ഇതിനുള്ള കാരണം ഇരുമ്പ് കുറയുന്നതാണ്.

ക്ഷീണം

ഹീമോഗ്ലോബിനാണ് രക്തത്തിന് ആ നിറം നൽകുന്നത്. ഇത് കുറഞ്ഞ് ശരീരത്തിൽ വിളർച്ചയുണ്ടാവുന്നതിന് കാരണവും ഇരുമ്പിൻ്റെ കുറവ് ആവാം.

വിളർച്ച

ഇരുമ്പ് കുറഞ്ഞാൽ ഓക്സിജൻ കുറയുമെന്ന് നേരത്തെ പറഞ്ഞു. ഇത് ചെറിയ കായികാധ്വാനങ്ങളിൽ പോലും ശ്വാസതടസമുണ്ടാക്കും.

ശ്വാസതടസം

ഓക്സിജൻ കുറയുന്നതുമായി ബന്ധപ്പെട്ടതാണ് ഇതും. രക്തത്തിൽ ഓക്സിജൻ കുറയുന്നത് തുടർച്ചയായ തലവേദനയുണ്ടാക്കും.

തലവേദന

ദുർബലമായ നഖങ്ങളും ഇരുമ്പ് കുറയുന്നതിൻ്റെ ലക്ഷണമാണ്. ഇത്തരം നഖങ്ങൾ വളരെ വേഗം പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്.

ദുർബലമായ നഖങ്ങൾ

ഇരുമ്പ് കുറയുമ്പോൾ രക്തമൊഴുക്ക് കുറയാൻ സാധ്യതയുണ്ട്. ഇത് ചൂടൻ അന്തരീക്ഷത്തിലും കൈകാലുകൾക്ക് തണുപ്പുണ്ടാക്കും.  

തണുത്ത കൈകാലുകൾ