24 October 2026
AMAL KV
Photo Credit: Tesla Website
കഴിഞ്ഞ ദിവസം ലോകത്തെയാകെ ഞെട്ടിച്ച കാർ ലോഞ്ചായിരുന്നു ടെസ്ല റോഡ്സ്റ്ററിന്റേത് (Roadster).
പറക്കുന്ന കാർ എന്ന ഫാന്റസിയെ യാഥാർത്ഥ്യമാക്കുന്ന മോഡലാമ് ടെസ്ല റോഡ്സ്റ്റർ
ലോഞ്ച് ഡേറ്റ് പുറത്ത് വന്നിട്ടില്ലെങ്കിലും ടെസ്ല റോഡ്സ്റ്റർ ഇന്ത്യയിലേക്കും എത്തും എന്ന കാര്യം ഉറപ്പായി.
ടെസ്ല റോഡ്സ്റ്ററിന്റെ ബുക്കിംഗ് ഇന്ത്യയിലും ആരംഭിച്ചിരിക്കുകയാണ് കമ്പനി.
റോഡ്സ്റ്ററിന്റെ പെർഫോമൻസ് പതിപ്പിനായി 50.06 ലക്ഷം രൂപയാണ് നൽകേണ്ടത്.
ഇനി പറക്കുന്ന ത്രസ്റ്റ് പതിപ്പിനായി 2.50 കോടി രൂപയുമാണ് ബുക്കിംഗ് തുകയായി ഉപഭോക്താക്കൾ കൊടുക്കേണ്ടത്.
2028-ൽ റോഡ്‌സ്റ്റർ മോഡലുകളുടെ ഉൽപ്പാദനം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിച്ചുണ്ട്.
എന്നാൽ റൈറ്റ്- ഹാൻഡ്- ഡ്രൈവ് വാഹനങ്ങളുടെ ഉൽപ്പാദനത്തെക്കുറിച്ച് ഇതുവരെ കമ്പനി വ്യക്തത നൽകിയിട്ടില്ല.