07 February 2025
SHIJI MK
Unsplash Images
ദഹനത്തിന് സഹായിക്കുന്ന പിത്താശയത്തെ നമ്മള്‍ കഴിക്കുന്ന പല ഭക്ഷണങ്ങളും അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നുണ്ട്.
അതില്‍ പ്രധാനമാണ് കല്ല്. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് പിത്താശയത്തില്‍ കല്ലുണ്ടാകുന്നതിന് കാരണമാകുമെന്നാണഅ ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ കല്ലിന് കാരണമാകുന്നതിനാല്‍ അവ കഴിക്കുന്നത് ഒഴിവാക്കണം.
റെഡ് മീറ്റ് കഴിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കുന്നു. ഇത് പിത്താശയത്തില്‍ കല്ലുണ്ടാകുന്നതിന് കാരണമാകും.
കൊഴുപ്പുള്ളതോ അല്ലെങ്കില്‍ എണ്ണമയമുള്ളതോ ആയ ഭക്ഷണങ്ങള്‍ കൂടിയ അളവില്‍ കഴിക്കുന്നത് കല്ലിന് കാരണമാകും.
മാത്രമല്ല അമിതമായ അളവില്‍ പഞ്ചസാരയോ മധുര പാനീയങ്ങളോ തണുത്ത പാനീയങ്ങളോ കുടിക്കുന്നതും കല്ലിന് കാരണമാകും.
വൈറ്റ് ബ്രെഡ്, പാസ്ത, റിഫൈന്‍ഡ്, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയവ കഴിക്കുന്നതും കല്ലിന് വഴിവെക്കും.
ഐസ്‌ക്രീം, ചീസ്, പാല്‍ പോലുള്ള പാലുത്പന്നങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിലെത്തുന്ന കൊഴുപ്പും അപകടമാണ്.
മുഖത്തെ പാടുകള്‍ പ്രമേഹത്തിന്റെ ലക്ഷണമാകാം